സംസ്ഥാനത്ത് സിബിഐയെ വിലക്കുന്ന കാര്യം പരിഗണനയില്‍. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ കേസ് എറ്റെടുക്കുന്നത് വിലക്കുന്ന നിയമ നിര്‍മാണമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. രാഷ്ട്രീയ ആയുധമായി സിബിഐയെ മാറ്റുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്. ഈ വിഷയത്തില്‍ സാധ്യത വിശദീകരിച്ച് നിയമമന്ത്രി എ. കെ ബാലന് വ്യക്തമാക്കി.
സിബിഐയുടെ അധികാര പരിധിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് നിയമ മന്ത്രി അറിയിച്ചു. സിബിഐ അന്വേഷണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെയാണ് എതിര്‍ക്കുന്നത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ കേസ് എറ്റെടുക്കുന്നത് വിലക്കുന്നത് പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മന്ത്രി എ. കെ ബാലന് അറിയിച്ചു.