കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ട് നല്‍കില്ലെന്ന നിലപാടില്‍ ജോസ് പക്ഷം ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് വീണ്ടും ചര്‍ച്ചയ്ക്ക്. ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയപ്പോള്‍ ഇനി ഒരു ചര്‍ച്ചയും ഇല്ലെന്നായിരുന്നു പി ജെ ജോസഫിന്റ പ്രതികരണം. രാജിവയ്ക്കണമെന്ന് തന്നെയാണ് യു.ഡി.എഫിന്റ അഭിപ്രായമെന്ന് ഉമ്മന്‍ ചാണ്ടി കോട്ടയത്ത് ആവര്‍ത്തിച്ചു.
ഇരുകൂട്ടരുമായി വെവ്വേറെ ചര്‍ച്ച നടത്തി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വീതംവയ്പ്പിലുള്‍പ്പടെ ധാരണയിലെത്താനാണ് നീക്കം. എന്നാല്‍ ജില്ലാ പഞ്ചായത്തിലെ സ്ഥാനം രാജി വയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് പിജെ ജോസഫ് തുറന്നടിച്ചു. അനുരഞ്ജനത്തിന്റ വഴി പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നാണ് യു ഡി എഫ് നേതാക്കളുടെ വിലയിരുത്തല്‍. ചര്‍ച്ചയിലൂടെ ജോസ് പക്ഷത്തെ രാജിക്ക് സന്നദ്ധരാക്കുകയാണ് ലക്ഷ്യം. രാജിവയ്ക്കമെന്ന ആവശ്യം കോട്ടയത്ത് ആവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ചര്‍ച്ച തുടരുമെന്ന് പറഞ്ഞതും ആ പ്രതീക്ഷയിലാണ്.
എന്നാല്‍ 2010 ല്‍ കെ എം മാണിയും പിജെ ജോസഫും ലയിക്കുമ്ബോഴുണ്ടാക്കിയ സീറ്റ് ധാരണ വരുന്ന തിരഞ്ഞെടുപ്പുകളിലും പാലിക്കാമെന്ന് രേഖാമൂലം ഉറപ്പു കിട്ടാതെ രാജിവയ്ക്കില്ലെന്നാണ് ജോസ് പക്ഷത്തിന്റ കര്‍ശന നിലപാട്. എങ്കിലും ചര്‍ച്ച തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ കേരളാ കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു വിഭാഗം മുന്നണി വിട്ടാല്‍ ക്ഷീണമാകും എന്ന വിലയിരുത്തലിലാണ് യുഡിഎഫ്. സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തായാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി ഒഴിയാമെന്ന് ജോസ് വിഭാഗം യുഡിഎഫിനെ അറിയിച്ചതായാണ് സൂചന. രാജിവയ്ക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് മുന്‍കൈ എടുത്ത് ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റ ആവശ്യം. എന്നാല്‍ അവിശ്വാസം കൊണ്ടു വന്ന് മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ആവശ്യത്തില്‍ നിന്ന് ജോസഫ് വിഭാഗം അല്‍പം പിന്നോട്ട് പോയിട്ടുണ്ട്.