ന്യൂ ഡല്‍ഹി: രോഗികളെ അതിര്‍ത്തി കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് കേരളവും, കര്‍ണാടകവും തമ്മില്‍ നിലനിന്നിരുന്ന പ്രശ്നം പരിഹരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. രോഗികളെ കൊണ്ടുപോകാന്‍ ഒരു മാര്‍ഗ രേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇരു സര്‍ക്കാരുകളുടെയും അഭിഭാഷകര്‍ ഈ വാദത്തെ കോടതിയില്‍ എതിര്‍ത്തിട്ടില്ല.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേരളവും, കര്‍ണാടകവും തമ്മില്‍ നിലനിന്നിരുന്ന പ്രശ്നം പരിഹരിച്ചത്. കൊറോണ ബാധിതരല്ലാത്ത രോഗികള്‍ അവര്‍ നേരത്തെ തന്നെ മംഗലാപുരത്ത് ചികിത്സ നടത്തിയിരുന്നവരാണെങ്കില്‍ അതിര്‍ത്തി കടത്തിവിടാം എന്ന ധാരണയിലാണ് പ്രശ്നം പരിഹരിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഹാജരായത്.