തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ അവസാന സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകള്‍ മെയ് 21 മുതല്‍ ആരംഭിക്കും. പഞ്ചവത്സര എല്‍.എല്‍.ബി പത്താം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 8നും പഞ്ചവത്സര എല്‍.എല്‍.ബി അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 16ന് തുടങ്ങും. ത്രിവത്സര എല്‍.എല്‍.ബി ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 9നാണ് ആരംഭിക്കുക.സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റര്‍ പരീക്ഷകളും മെയ് 21നാണ് തുടങ്ങുക. വിദൂര വിദ്യാഭ്യാസം അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ മെയ് 28ന് ആരംഭിക്കും. വിദ്യാര്‍ത്ഥികളുടെ ക്ലേശം കണക്കിലെടുത്ത് പരീക്ഷയ്ക്കായി സബ് കേന്ദ്രങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.