തി​രു​വ​ന​ന്ത​പു​രം: ലോ​ക​ത്തെ വി​റ​പ്പി​ച്ച കോ​വി​ഡ് വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രാ​യ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റ് ന​ട​പ​ടി​ക‍​ളും വി​ജ​യം കാ​ണു​ന്നു. ഇ​ന്ന് ര​ണ്ടു പേ​ർ​ക്ക് മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ണ്ണൂ​രും പ​ത്ത​നം​തി​ട്ട​യി​ലു​മാ​ണ് ഓ​രോ​രു​ത്ത​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വൈ​റ​സ് ബാ​ധി​ച്ച 36 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ 28 പേ​രു​ടേ​യും, മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​റു പേ​രു​ടേ​യും കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ഓ​രോ​രു​ത്ത​രു​ടേ​യും പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ ഇ​നി 194 പേ​രാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

179 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും രോ​ഗ​മു​ക്തി നേ​ടി​യ​ത്.ഇ​ന്ന് രേ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലു​ള്ള​യാ​ള്‍ ദു​ബാ​യി​ല്‍ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലു​ള്ള​യാ​ള്‍ ഷാ​ര്‍​ജ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,16,941 പേ​രാണ് നി​രീ​ക്ഷ​ണ​ത്തി​ലുള്ളത്.

ഇ​വ​രി​ല്‍ 1,16,125 പേ​ര്‍ വീ​ടു​ക​ളി​ലും 816 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 176 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള 14,989 വ്യ​ക്തി​ക​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 13,802 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.