ദുബൈ: യു.എ.ഇയില്‍ നിന്ന് പ്രവാസികളെയും വഹിച്ചുള്ള മൂന്നാം വിമാനം തിങ്കളാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുതിച്ചുയരും. ഉച്ചക്ക് 2.15ന് കൊച്ചിയില്‍ നിന്ന് പറക്കുന്ന വിമാനം വൈകീട്ട് ഏഴ് മണിയോടെ കൊച്ചിയിലെത്തും. മേയ് ഏഴിന് ദുബൈയില്‍ നിന്നും അബൂദബിയില്‍ നിന്നും കേരളത്തിലേക്ക് വിമാനം പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചെന്നൈയിലേക്കും ലഖ്നോവിലേക്കും വിമാനം പറന്നു. അതേസമയം, ഇന്നത്തെ കൊച്ചി വിമാനത്തില്‍ യാത്ര ചെയ്യാനുള്ളവരുടെ പട്ടികയില്‍ തങ്ങളുടെ പേരുണ്ടോ എന്നറിയാനുള്ള നെേട്ടാട്ടത്തിലായിരുന്നു ഇന്നലെ പ്രവാസികള്‍.
എംബസിയിലും കോണ്‍സുലേറ്റിലും എയര്‍ ഇന്ത്യ ഒാഫിസിലും ഇവര്‍ മാറിമാറി വിളിച്ചുനോക്കി. ചിലര്‍ ഇവിടങ്ങളിലേക്ക് നേരിെട്ടത്തി അന്വേഷിച്ചു. ആദ്യ വിമാനത്തില്‍ അനര്‍ഹര്‍ കയറിപ്പറ്റി എന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ആളുകള്‍ നേരിെട്ടത്തിയത്. അഞ്ചാം ദിനമായ ഇന്ന് 2200 പേരെ വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ദിനത്തില്‍ രണ്ടു വിമാനങ്ങളിലായി 354 പേരെയാണ് കേരളത്തില്‍ എത്തിച്ചത്. ഇവര്‍ ക്വാറന്റീനില്‍ തുടരുകയാണ്.