തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ വ​ള്ള​ങ്ങ​ള്‍​ക്കും യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ള്‍​ക്കും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള​ള അ​നു​മ​തി ന​ല്‍​കി​കൊ​ണ്ട് ഫിഷറീസ് വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് നിയന്ത്രണങ്ങളോടെ ന​ട​ന്നു​വ​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച​ത്. മ​ത്സ്യ​ബ​ന്ധ​നത്തിനായി 10 തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാം. കൂടാതെ ന​മ്ബ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​നു​മ​തി ല​ഭി​ക്കു​ക. ചെ​റി​യ യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ള്‍​ക്ക് ഇ​ന്നു മു​ത​ല്‍ ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നത്തിനു ഇറങ്ങാം. വ​ലി​യ ബോ​ട്ടു​ക​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മ​ത്സ്യ​ബ​ന്ധനം നടത്താം.

 

32 മു​ത​ല്‍ 45 അ​ടി​വ​രെ​യു​ള്ള യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ളി​ല്‍ പ​ര​മാ​വ​ധി ഏ​ഴു​മ​ത്സ്യ​തൊ​ഴി​ലാ​ളി​കളെ മാ​ത്ര​മേ അനുവദിക്കുകയുള്ളു. കൂടാതെ ര​ജി​സ​ട്രേ​ഷ​ന്‍ ന​മ്ബ​ര്‍ ഒ​റ്റ അ​ക്ക​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന ബോ​ട്ടു​ക​ള്‍ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും ഇ​ര​ട്ട അ​ക്ക​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍‌​പ്പെ​ടാമെന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് നി​ര്‍​ദേശിച്ചു. റിം​ഗ് സീ​ന​ര്‍ ഉ​ള്‍​പ്പെ​ടെ പ​ര​മ്ബ​രാ​ഗ​ത വ​ള്ള​ങ്ങ​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ഏ​ക​ദി​ന മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തും.