ന്യൂഡല്‍ഹി: മഹാരാഷ്ട്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന മാധ്യമപ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. പാല്‍ഘാര്‍ കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്കെതിരെ അര്‍ണാബ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു.
ഏപ്രില്‍ 14ന് ബാന്ദ്ര റെയില്‍വേ സ്റ്റേഷനു പുറത്ത് അതിഥി തൊഴിലാളികള്‍ കൂട്ടംകൂടിയ സംഭവത്തിലും ടിവി ഷോയ്ക്കിടെ വര്‍ഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പരാമര്‍ശം അര്‍ണാബ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഭവത്തില്‍ കേസന്വേഷണം നടക്കുകയാണ്.
അതേസമയം, ഗോസ്വാമിയുടെ അറസ്റ്റ് മൂന്നാഴ്ച്ചത്തേക്കു കോടതി തടഞ്ഞു. മൗലികമായ അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്നും എന്നാല്‍ എന്തും വിളിച്ചു പറയാനുള്ള അവകാശമല്ലിതെന്നും കോടതി വിലയിരുത്തി.