കൊച്ചി: കൊച്ചിയില്‍ നഗരമധ്യത്തില്‍ ഓട്ടോഡ്രൈവര്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. വടുതല സ്വദേശിയായ ഫിലിപ്പ് എന്ന വ്യക്തിയാണ് ആത്മഹത്യാ ചെയ്തത്. കൊച്ചി പച്ചാളത്തെ ഷണ്‍മുഖം റോഡിലാണ് നാടിനെ നടുക്കിയ ആത്മഹത്യ നടന്നത്. ഫിലിപ്പ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് മറ്റ് രണ്ട് പേരുടെ ദേഹത്തുകൂടി പെട്രോള്‍ ഒഴിച്ചിരുന്നു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷണ്‍മുഖം റോഡിലെ ഒരു കടയിലെ ഉടമയായ പങ്കജാക്ഷന്‍്റേയും കടയിലുണ്ടായിരുന്ന ജെറി എന്നയാളുടേയും ദേഹത്തേക്കാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ചത്. ഇവരെ കൊലപ്പെടുത്തുകയായിരുന്നു ഫിലിപ്പിന്റെ ലക്‌ഷ്യം.