ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് കൊറോണ രോഗ വ്യാപനം വര്‍ധിക്കുമ്ബോഴും രോഗമുക്തി നിരക്ക് ഉയരുന്നുവെന്ന വാര്‍ത്ത ആശ്വാസകരമാണ്. 49.47 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1,47,195 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. രോഗം ബാധിച്ച് ചികിത്സയിലുള്ളവരെക്കാള്‍ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണമെന്നതും ആശ്വാസകരമാണ്.
1,41,842 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,956 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.