കുവൈത്ത്‌ സിറ്റി : കുവൈത്തില്‍ കൊറോണ ബാധിച്ച്‌ ചികുത്സയിലായിരുന്ന മലയാളി യുവാവ്‌ മരണമടഞ്ഞു. കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി കുഞി പറമ്ബത്ത്‌ അജയന്‍ പദ്മനാഭന്‍ (48) ആണ് ഇന്ന് മരണമടഞ്ഞത്‌.
കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് മിഷ്‌രിഫിലെ ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. സലൂണില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സന്ധ്യ. രണ്ടു മക്കളുണ്ട്‌.