കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 3203 പേര്‍ കൊറോണ നിരീക്ഷണത്തിലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. ജില്ലയില്‍ പുതിയതായി 267 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 164 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
കഴിഞ്ഞദിവസം എത്തിയ 11 പേര്‍ ഉള്‍പ്പെടെ 24 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി വന്ന 34 പേര്‍ ഉള്‍പ്പെടെ ആകെ 164 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 75 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊറോണ കെയര്‍ സെന്ററിലാണ്.
89 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. വീടുകളില്‍ നിരീക്ഷണത്തിലുള്ള 89 പേരില്‍ 27 പേര്‍ ഗര്‍ഭിണികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 26 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2411 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2273 എണ്ണത്തിന്റെ ഫലം ലഭിച്ചു.
ഇതില്‍ 2242 എണ്ണം നെഗറ്റീവ് ആണ്. 138 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഒന്‍പത് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 23,070 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാണ്.