കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മറ്റൊരു ആശങ്കയുണ്ടാക്കുന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. കൊറോണ ടെസ്റ്റ് നെഗറ്റീവായവരിലും വൈറസ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗണുകളും പല നിയന്ത്രണങ്ങളും സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അവസാനിപ്പിക്കാന്‍ പല രാജ്യങ്ങളും തീരുമാനിച്ചിരിക്കുമ്ബോഴാണ് ഗവേഷകര്‍ ഇത്തരത്തിലൊരു മുന്നറിയിപ്പ്.
രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സ്രവ സാമ്ബിളുകള്‍ പരിശോധിച്ചാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിസിആര്‍ ടെസ്റ്റാണ് രോഗ പരിശോധനയ്ക്ക് നിലവില്‍ ഉപയോഗിക്കുന്ന രീതി. എന്നാല്‍ പരിശോധനയുടെ ഫലത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്നാണ് മിനസോട്ട മയോ ക്ലിനിക്കിലെ ഡിസീസ് സ്‌പെഷ്യലിസ്റ്റ് പ്രിയ സമ്ബത്കുമാര്‍ എ.എഫ്.പിയോട് പറഞ്ഞു.
സാമ്ബിള്‍ ശേഖരിക്കുന്ന സമയത്ത് എത്രത്തോളം വൈറസ് രോഗിയുടെ ശരീരത്തില്‍ ഉണ്ട്, സാമ്ബിള്‍ ശേഖരിച്ചതിലെ കൃത്യത, സാമ്ബിള്‍ ശേഖരിച്ചതിന് ശേഷം എത്ര സമയത്തിന് ശേഷമാണ് പരിശോധന നടന്നത് തുടങ്ങിയ കാര്യങ്ങള്‍ രോഗ നിര്‍ണയത്തെ സ്വാധീനിക്കും.കൊറോണ ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തിട്ട് നാല് മാസം മാത്രമേ ആയിട്ടുള്ളു. അതിനാല്‍ ടെസ്റ്റിന്റെ വിശ്വാസ്യതയെപ്പറ്റി പ്രാഥമികമായ വിവരങ്ങള്‍ മാത്രമേയുള്ളുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.