തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി ഒതുങ്ങിയേക്കും.അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ദേവസ്വങ്ങള്‍ യോഗം ചേര്‍ന്നേക്കും. മേയ് രണ്ടിനാണ് തൃശൂര്‍ പൂരം.
കോവിഡിന്‍റെ നിയന്ത്രണമുള്ളതിനാല്‍ പൂരം പതിവു പോലെ നടത്തുക പ്രയസമാകും. പൂരം എങ്ങനെ നടത്തണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. പൂരം നടത്തിപ്പ് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
കൊവിഡ് വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് പ്രവേശനം നിര്‍ത്തി വച്ചിരിക്കുകയാണ്.