ന്യൂയോർക്ക് : ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഇതുവരെ 3,70,00000 ലധികം പേർക്കാണ് ലോകത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ലോകത്ത് ഇതുവരെ 37,099,134 പേർക്ക് രോഗബാധയേറ്റിട്ടുണ്ടെന്നാണ് വിവരം.
കൊറോണയെ തുടർന്ന് ലോകത്ത് ഇതുവരെ 1,072,605 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. 2,18,648 പേരാണ് കൊറോണയെ തുടർന്ന് അമേരിക്കയിൽ മരിച്ചത്. ആകെ 78,94,478 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്ക കഴിഞ്ഞാൽ കൊറോണയെ തുടർന്ന് കൂടുതൽ പേർ മരിച്ചത് ബ്രസീലിലാണ്. 1,49,692 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. 50,57,190 പേർക്ക് രോഗം സ്ഥിരീകരിച്ചു.