മസ്‌കത്ത്; കോവിഡ് 19 വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തമാക്കി ഒമാന്‍. വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 22 വരെ മസ്‌കത്ത് ഗവര്‍ണറേറ്റ് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി സുപ്രീം കമ്മിറ്റി ഉത്തരവിറക്കി.

മസ്കത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 10 ന് രാവിലെ 10 മുതല്‍ എല്ലാ വഴികളും അടക്കും. അമീറാത്ത്, ബോഷര്‍, മസ്കത്ത്, മത്റ, ഖുറിയാത്ത്, സീബ് എന്നീ വിലായത്തുകള്‍ ഉള്‍പ്പെട്ടതാണ് മസ്കത്ത് ഗവര്‍ണറേറ്റ്. മറ്റ് ഗവര്‍ണറേറ്റിലെ ചെക്ക് പോയിന്റുകളും തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള തീരുമാനവും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയിട്ടുണ്ട്.