തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് 15 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ കണ്ണാടി (കണ്ടൈൻമെന്റ് സോൺ വാർഡ് 7), കോട്ടായി (3, 5), നല്ലേപ്പിള്ളി (19), തച്ചനാട്ടുകര (16), ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോർത്ത് (സബ് വാർഡ് 1, 5, 6, 9, 10, 15, 17), കഞ്ഞിക്കുഴി (സബ് വാർഡ് 7), വെളിയനാട് (സബ് വാർഡ് 6), തൃശൂർ ജില്ലയിലെ വല്ലച്ചിറ (സബ് വാർഡ് 8), തളിക്കുളം (12),
മലപ്പുറം ജില്ലയിലെ തണലൂർ (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23), മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), വയനാട് ജില്ലയിലെ മൂപ്പിനാട് (സബ് വാർഡ് 15, 16), കോട്ടയം ജില്ലയിലെ ആർപ്പൂക്കര (15), തിരുവനന്തപുരം ജില്ലയിലെ കരകുളം (3), പത്തനംതിട്ട ജില്ലയിലെ കുന്നന്താനം (സബ് വാർഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 660 ഹോട്ട് സ്പോട്ടുകളാണുള്ളത്.