മസ്‌ക്കറ്റ്: കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ ദിനത്തില്‍ ഒത്തുകൂടിയ 136 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്നാള്‍ നമസ്‌കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന് ഒമാന്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് ഗാല വ്യവസായ മേഖലയില്‍ പെരുന്നാള്‍ നമസ്ക്കാരത്തിനായി ഒത്തുചേര്‍ന്ന 40 പേരും അല്‍ ഖൂദിലും പെരുന്നാള്‍ നമസ്‌കാരത്തിന് ഒത്തുചേര്‍ന്ന 13 പേരും ദാഖിലിയ ഗവര്‍ണറേറ്റില്‍ ഒത്തുചേര്‍ന്ന 49 പേരുമാണ് അറസ്റ്റിലായത്.
മസ്‌ക്കറ്റിലെ അല്‍ അന്‍സാബില്‍ ഞായറാഴ്ച വൈകുന്നേരം ക്രിക്കറ്റ് കളിക്കാനിറങ്ങിയ 34 പേരെയും അറസ്റ്റിലായി. ഇതിന് പുറമേ മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെയും വിവിധ സ്ഥലങ്ങളില്‍ നടപടികള്‍ സ്വീകരിച്ചു. മസ്ക്കറ്റില്‍ റംസാന്‍ ദിനത്തില്‍ 563 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത്രയും രോഗബാധിതര്‍ ഒറ്റദിവസം ഉണ്ടായിട്ടില്ല. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 7770 ആയി.