തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം വര്‍ധിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ വല്ലാതെ ആശങ്കയുണ്ടാകേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണില്‍ ഇളവ് വരുമ്ബോള്‍ ഇത് പ്രതീക്ഷിച്ചതാണ്. അതനുസരിച്ചാണ് നമ്മള്‍ പ്രതിരോധ പ്ലാന്‍ തയ്യാറാക്കിയത്.
പ്രതിരോധത്തിന് മാത്രമായി ഇതുവരെ 620.71 കോടി ലഭ്യമാക്കി. അതില്‍ 227.35 കോടി ചെലവിട്ടു.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 12191 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാണ്. 1080 പേരാണ് ഉള്ളത്. 1296 ആശുപത്രികളില്‍ 49602 കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്. 1045 വെന്റിലേറ്ററുകളും ഉണ്ട്.