കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ പൊതുഗതാഗത സംവിധാനത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി ഗതാഗത വകുപ്പ്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടുള്ള യാത്രാരീതി നടപ്പാക്കാനാണ് തയ്യാറെടുക്കുന്നത്. അതേസമയം കേന്ദ്ര അനുമതി ലഭിച്ച ശേഷമേ പൊതുഗതാഗതം ആരംഭിക്കൂ.
ലോക്ക് ഡൗണിന് ശേഷം പൊതുഗതാഗത സംവിധാനം ആരംഭിക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഗതാഗത വകുപ്പ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ബസ് സ്റ്റേഷനുകളിലും തെര്‍മല്‍ ഇമേജിംഗ് ക്യാമറകള്‍ സ്ഥാപിക്കും. യാത്രക്കാരെ ഇതില്‍ പരിശോധിച്ച ശേഷമേ വാഹനങ്ങളില്‍ കയറാന്‍ അനുവദിക്കൂ. യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും നിയന്ത്രണം പരിഗണനയിലുണ്ട്. സീറ്റിംഗ് കപ്പാസിറ്റി കണക്കാക്കി പരമാവധി15-20 യാത്രക്കാര്‍ ഒരേ സമയം യാത്ര ചെയ്യുന്ന തരത്തില്‍ നിയന്ത്രണമുണ്ടായേക്കും.