ദോഹ: കൊവിഡ് ബാധിച്ച്‌ ചികിസയിലായിരുന്ന എറണാകുളം വൈറ്റില സ്വദേശി സ്വദേശി ഖത്തറില്‍ മരിച്ചു. ജനതാ റോഡ് ബേവ്യൂവില്‍ എം.എസ് മുരളീധരന്‍(52) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. ദോഹയില്‍ ഗ്ലോബല്‍ മീഡിയ നെറ്റ്വര്‍ക് എന്ന പേരില്‍ സ്വന്തമായി സ്ഥാപനം നടത്തി വരികയായിരുന്നു.

നേരത്തേ പ്രമേഹം ഉണ്ടായിരുന്ന ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോം കാറന്റീനില്‍ ആയിരുന്നു. ശ്വസന സംബന്ധമായ പ്രയാസങ്ങളെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ സ്വപ്ന ഹമദ് ആശുപത്രിയില്‍ ജീവനക്കാരിയാണ്. പ്ലസ്ടുവിന് പഠിക്കുന്ന മകനുണ്ട്.