റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചു മരിച്ച 21 ഇന്ത്യക്കാരില്‍ 6 പേരും മലയാളികളെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയിദ് അറിയിച്ചു. 2788 ഇന്ത്യാക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മരിച്ചവരില്‍ അഞ്ച് പേര്‍ മഹാഷ്ട്ര സ്വദേശികളും. 10 പേര്‍.തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.
കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29), മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ (41),പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51), മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി ഇപ്പു മുസ്ലിയാര്‍ (57), ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56) എന്നിവരാണ് മരിച്ച മലയാളികള്‍.