മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി 150 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1,018 ആയി. ഇതില്‍ നൂറെണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയില്‍ നിന്നാണ്.
മുംബൈയില്‍ 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 40 ആയി ഉയര്‍ന്നയായി ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
4789 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 124 ആയി ഉയര്‍ന്നു. രാജ്യം നിര്‍ണായക ഘട്ടത്തിലെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.