കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കുന്നതിന് തീരുമാനം. ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കൊവിഡ് നിര്‍വ്യാപനം ലക്ഷ്യമിട്ടുള്ള പരിശോധനയാണ് നടത്തുക.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍ഗോഡ് ജില്ലയില്‍ വരുന്നവര്‍ കൊവിഡ് ജാഗ്രത വെബ് പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ചെയ്യില്ലെന്ന് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.