മനാമ: കൊവിഡ് വ്യാപനം തടയുന്നതിന് ബഹ്റൈന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ മികച്ച ഫലമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫ, ശൈഖ് അലി ബിന്‍ ഖലീഫ ആല് ഖലീഫ, ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ എന്നിവരെ റിഫ കൊട്ടാരത്തില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കാനും മുന്‍കരുതല്‍ നടപടികള്‍ സഹായിച്ചു. രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും അവബോധവും ഐക്യദാര്‍ഢ്യവും ഈ വെല്ലുവിളി നേരിടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. രാജ്യത്തെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അദ്ദേഹം നിര്‍ദേശം നല്കി. പ്രവാസി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്കി. കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളും പ്രധാനമന്ത്രി വിലയിരുത്തി.