മുംബൈ | കൊവിഡ് ബാധിതയായിരുന്ന സിനിമാ താരവും മറാത്ത നാടക കലാകാരിയുമായിരുന്ന ആശാലത വാബ്ഗനോക്കര്‍ (79) നിര്യാതയായി. ഒരു ടെലിവിഷന്‍ ഷോയുടെ ഷൂട്ടിംഗിനിടെ ആശാലതക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കടുത്ത പനി ബാധിച്ചു. ആശുപത്രിയില്‍ പ്രവേശിച്ചതിനു ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഷൂട്ടിംഗ്
സൈറ്റിലുണ്ടായിരുന്ന ഇരുപതോളം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഹിന്ദി, മറാത്തി ഭാഷകളിലായി നൂറിലധികം സിനിമകളിലും നിരവധി നാടകങ്ങളിലും ആശാലത അഭിനയിച്ചിട്ടുണ്ട്.
കൊവിഡ്; സിനിമാ താരം ആശാലത നിര്യാതയായി
