കൊച്ചി: പൊലീസുകാരന് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഈ മാസം 30 വരെ ഹൈക്കോടതി അടയ്ക്കണമെന്നാണ് ആവശ്യം. കൊറോണ പോസിറ്റീവായ പൊലീസുകാരന്‍ കോടതിയില്‍ എത്തിയതിനെ തുടര്‍ന്നാണ് ആവശ്യം. പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഹൈക്കോടതിയിലെ ജസ്റ്റിസ് സുനില്‍ തോമസ് അടക്കം 26 പേരാണ് നിരീക്ഷണത്തില്‍ പോയത്.
രണ്ട് പേര്‍ക്ക് പൊലീസുകാരനുമായി നേരിട്ട് സമ്ബര്‍ക്കവുമുണ്ടായി. അതേ സമയം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഓഫീസും അടച്ചിരിക്കുകയാണ്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിനോട് ചേര്‍ന്നുള്ള ഓഫീസാണ് അടച്ചത്. കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്നും കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. പൊലീസുകാരന്‍ ജസ്റ്റിസിന്റെ ബെഞ്ചിലും സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് നിരീക്ഷണത്തില്‍ പോയത്.