ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച്‌ ചികില്‍യിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടിയാണ് മരിച്ചത്. 69 വയസ്സായിരുന്നു. രണ്ട് ദിവസം മുമ്ബാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

നിരീക്ഷണത്തില്‍ തുടരവെ ഇദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2.30 ഓടെ മരണം സംഭവിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി ദോഹയിലെ ക്യൂസിസി കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ ദോഹയില്‍ തന്നെ ഖബറടക്കും.