കല്‍പറ്റ: കൊവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ജില്ലയില്‍ 515 പേര്‍കൂടി നിരീക്ഷണത്തിലായി. 101 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1666 ആയി.എട്ട് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
678 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 615 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 53 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 781 സര്‍വ്വൈലന്‍സ് സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 560 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 221 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.മുത്തങ്ങ ചെക്‌പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 246 പേര്‍ ജില്ലയില്‍ പ്രവേശിച്ചു. 120 വാഹനങ്ങളും കടത്തിവിട്ടു. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെ പ്രവേശിച്ചവരുടെ എണ്ണം 2567 ആയി.