ആ​ല​പ്പു​ഴ: കൊ​റോ​ണ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പുഴ ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് നാ​ലു​പേ​ര്‍. കാ​യം​കു​ളം ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​ര്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍നിന്ന് ഒ​രാ​ളെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

83 പേ​രെ ഇ​ന്ന​ലെ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. 99 പേ​രെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ആ​കെ 1283 പേ​രാ​ണ് ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ള്ള​ത്. ഇ​ന്ന​ലെ ഫ​ലം വ​ന്ന 19 സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വ് ആ​ണ്. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 77 സാ​ന്പി​ളു​ക​ള​ട​ക്കം 187 സാമ്ബി​ളു​ക​ളു​ടെ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. 153 പേ​ര്‍ ഇ​ന്ന​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട്ടു. 582 പേ​ര്‍ ടെ​ലി​ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ സം​വി​ധാ​നം വ​ഴി​യും ബ​ന്ധ​പ്പെ​ട്ടു. 31105 വീ​ടു​ക​ള്‍ നി​രീ​ക്ഷ​ണ​സം​ഘ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.