കൊല്ലം: കൊല്ലം-തമിഴ്നാട് അതിർത്തി പ്രദേശങ്ങിൽ സ്പെഷൽ സ്ക്വാഡിനെ നിയമിച്ച് പരിശോധന കർശനമാക്കി.
കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പരിശോധന. തമിഴ്നാട്ടിൽ നിന്ന് നിരവധി പേർ ജില്ലയിലേക്ക് നുഴഞ്ഞു കയറുന്നതായുള്ള ആരോപണം ശക്തമാണ്.
ഇന്നലെ കൂടുതൽ വാഹനങ്ങൾ അതിർത്തി കടന്നെത്തിയതോടെ സ്ക്വാഡ് പ്രവർത്തനം ശക്തമാക്കി.
ആരോഗ്യവകുപ്പ് , ഭക്ഷ്യസുരക്ഷാ വകുപ്പ്, റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് സ്ക്വാഡുകളും പോലീസും രംഗത്തുണ്ട്.