ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്‍െറ തോതനുസരിച്ച് കേന്ദ്രം രാജ്യത്തെ 733 ജില്ലകളെ മൂന്നു സോണുകളാക്കി പുനക്രമീകരിച്ചു. കേരളത്തില്‍ കോട്ടയം, കണ്ണൂര്‍ ജില്ലകളെ റെഡ്സോണിലും വയനാട്, എറണാകുളം ജില്ലകളെ ഗ്രീന്‍സോണിലും ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ പട്ടിക പുറത്തിറക്കി. മെയ് 3നു ശേഷവും ഈ രണ്ടു ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ പത്ത് ജില്ലകള്‍ ഓറഞ്ച് സോണിലാണ്. കേരളത്തിന്റെ പട്ടികയില്‍ നിന്ന് വ്യത്യസ്തമാണ് കേന്ദ്രത്തിന്റെ പുതുക്കിയ പട്ടിക.
21 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പട്ടിക ഇറക്കിയിരിക്കുന്നത്. രാജ്യത്ത് 130 ജില്ലകളാണ് റെഡ് സോണില്‍. 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. 319 ജില്ലകള്‍ ഗ്രീന്‍സോണില്‍ ഇടംപിടിച്ചു. ഡല്‍ഹിയിലെ മുഴുവന്‍ ജില്ലകളും റെഡ് സോണിലാണ്. 15 ദിവസംകൊണ്ട് റെഡ് സോണുകളുടെ എണ്ണം 23 ശതമാനം കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 15ന് 170 റെഡ് സോണുകളുണ്ടായിരുന്നിടത്ത് ഏപ്രില്‍ 30ന് 130 ആയി കുറഞ്ഞിട്ടുണ്ട്. കോവിഡ് കേസുകള്‍ ഒന്നു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഗ്രീന്‍ സോണുകളുടെ എണ്ണം 21 ദിവസം കൊണ്ട് 356ല്‍ നിന്ന് 319 ആയി കുറയുകയാണുണ്ടായത്. കുറഞ്ഞ തോതിലാണെങ്കിലും വൈറസ് വ്യാപനം നടക്കുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഓറഞ്ച് സോണുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. നേരത്തേ 207 ജില്ലകള്‍ ഓറഞ്ച് സോണിലുണ്ടായിരുന്നത് 284 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. മെയ് മൂന്നിന് ശേഷം റെഡ് സോണില്‍ നിയന്ത്രണങ്ങള്‍ തുടരുമ്ബോള്‍ ഗ്രീന്‍ സോണില്‍ വലിയ തോതില്‍ ഇളവുകള്‍ നല്‍കിയേക്കും. ഓറഞ്ച് സോണില്‍ ഭാഗികമായ ഇളവുകള്‍ ലഭിച്ചേക്കാം.
കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളെയാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളെയാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഓറഞ്ച് സോണുകള്‍ തീരുമാനിച്ചിരിക്കുന്നത്. കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകള്‍ എന്ന നിലയിലാണ് റെഡ്സോണുകള്‍ നിശ്ചയിച്ചിരിക്കുന്നത്.