ചീന തന്ത്രികളെ പറയൂ, ആ ഒന്നാം  
ബലിമൃഗമെടുവിടെ?
 ടെഡ്‌റോസ് പുണ്യവാളാ നീ പറയൂ ആ ഒന്നാം ജീനോമിനെവിടെ?
ഈ കോവിന്റെ ഒന്നാം ജനിതകമിന്നെവിടെ? ഐക്യരാഷ്ട്രങ്ങളെ പറയൂ സത്യങ്ങള്‍ അകലെയാണോ?
ലോകാരോഗ്യമേ പറയൂ ടെഡ്‌റോസിന്റെ തട്ട് തെറിച്ചുവോ?
ടെഡ്‌റോസെ നീ നിന്റെ എത്തിയോപ്യന്‍ നീതിപുസ്തകമെടുക്കൂ,
 ഈ യുഗത്തിന്റെ വിശ്വാസഗോപുരങ്ങള്‍ തകര്‍ന്നുവീഴുന്നു ,
ചീന ചുറ്റിവരുന്ന ദുരാഗ്രഹങ്ങള്‍ ലോകത്തിനൊരു ചെന്നിക്കുത്ത് നല്‍കി,
 ഈ യുഗത്തിന്റെ നേര്‍വഴിയില്‍ ആലംബമില്ലാതെ ദശലക്ഷങ്ങള്‍ മരിച്ചുവീഴുന്നു .
മുന്നോടികളും വ്യവസായപ്രമുഖരും ഗോവസൂരി തന്ത്രം മെനയുന്നു .
 ടെഡ്‌റോസെ നീ പറയൂ, ഈ ഗോവസൂരി തന്ത്രം ജയിക്കുമോ?
അതിന്റെ താക്കോല്‍കൂട്ടം നിന്റേയും മടിക്കുത്തിലാണല്ലോ?
ഭൂമി ചരിത്രം തിരുത്തിയെഴുതും കൊറോണയേ ,കണ്‍ഫ്യൂഷ്യസ് നട്ടുവളര്‍ത്തിയ ധര്‍മ്മനീതികള്‍ നിന്റെ മക്കള്‍ കാറ്റില്‍പറത്തി
ജീസസിനും മുമ്പേ വന്ന ആ ചീന ദാര്‍ശനികത നിന്റെ മക്കള്‍ തല്ലിക്കെടുത്തി .
താങ്ങാനാവാതെ പാവം മനുഷ്യര്‍ പിടഞ്ഞുവീഴുന്നു. ഇനിയുമെത്ര ദുരന്തങ്ങള്‍ കാണുവാന്‍,
 നിങ്ങള്‍ നേടിയ ദ്രവ്യക്കൂട്ടങ്ങള്‍ക്കാ രക്തക്കറകള്‍ മായ്ക്കാനാവുമോ?
അമേരിക്കന്‍ തുറുപ്പ് ആടിയുലയുന്നു. റോമാ സാമ്രാജ്യം അടിയറവെച്ചു.
ലോക കമ്പോളങ്ങള്‍ ഇടിഞ്ഞുവീഴുന്നു.
 ടെഡ്‌റോസേ നീ പറയൂ, സത്യങ്ങള്‍ എവിടെയാണ് ചിയേ നീ പറയൂ നഗ്നസത്യങ്ങള്‍ എവിടെയാണ്
ഈ യുഗത്തിന്റെ നേര്‍വഴിയില്‍ മനുഷ്യര്‍ ചത്തുവീഴുന്നു
ഒരുവേള നിങ്ങള്‍ക്കാവും നഗ്ന സത്യങ്ങള്‍ ഇന്ന് ഗോവസൂരി തന്ത്രങ്ങള്‍ ജയിപ്പിക്കും.
ഈ യുഗത്തിന്റെ വിശ്വാസഗോപുരങ്ങള്‍ തകര്‍ക്കരുതേ…