കോഴിക്കോട് ജില്ലയില്‍ ഇന്ന് 736 പേർക്ക് കൊവിഡ്. 690 പേർക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. 33 പേരുടെ രോഗഉറവിടം വ്യക്തമല്ല. 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9,933 ആണ്. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 290. ജില്ലയിൽ 13 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി നിലവിൽ വന്നു.
പത്തനംതിട്ട ജില്ലയിൽ 13 ആരോഗ്യപ്രവർത്തകരുൾപ്പെടെ 330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശത്ത് നിന്നും 34 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 286 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇതിൽ 26 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 180 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 2614 പേരാണ് ഇപ്പോൾ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.