മെക്സികോ സിറ്റി: ലോകത്ത് കോവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സികോ. തുടര്‍ച്ചയായ രണ്ടാം ദിനവും രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ രാജ്യത്ത് 5,662 പേര്‍ക്ക് കോവിഡ് ബാധിക്കുകയും ചികിത്സയിലുണ്ടായിരുന്ന 667 പേര്‍ മരിക്കുകയും ചെയ്തു.ഇതോടെ, മെക്സികോയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,70,485 ആയി. 20,394 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.അതേസമയം, ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണം 8,757,750 ആയി.