കോട്ടയം/ പത്തനംതിട്ട: കോവിഡ് ചികിത്സയിലായിരുന്ന രോഗികള്‍ സുഖം പ്രാപിച്ച് ആശുപത്രിവിടുന്നതോടെ കോട്ടയവും പത്തനംതിട്ടയും കോവിഡ് മുക്തമാകും.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 6 പേരാണ് ഇന്ന് ആശുപത്രിവിടുന്നത്. ഇവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്.
പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറന്മുള സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ് ആയി. 22 ടെസ്റ്റുകള്‍ക്ക് ശേഷമാണ് ഫലം നെഗറ്റീവ് ആയത്. ഇയാളും ഇന്ന് ആശുപത്രി വിടും. ലണ്ടനില്‍ നിന്നെത്തിയ ഇയാള്‍ക്ക് മാര്‍ച്ച് 25നാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേ സമയം കോവിഡ് സ്ഥിരീകരിച്ച നാമക്കല്‍ മുട്ടലോറിയിലെ ഡ്രൈവറുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ള 10 പേര് നിരീക്ഷണത്തിലാണ്.