കാഠ്മണ്ഡു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നേപ്പാളില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേയ് 18 വരെ നീട്ടി. അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മേയ് 31 വരെ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു.
ചൈന, ഇന്ത്യ തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ മേയ് 31 വരെ അടച്ചിടും.
നേപ്പാളില്‍ മാര്‍ച്ച് 24 നാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് നാലാം തവണയാണ് നേപ്പാള്‍ ലോക്ഡൗണ്‍ നീട്ടുന്നത്.