ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 85 ബി.എസ്.എഫ് ജവാന്മാര്ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ബി.എസ്.എഫ് ജവാന്മാരുടെ എണ്ണം 154 ആയി. ജമാ മസ്ജിദ്, ചാന്ദിനി മഹല്‍ പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന 126, 178 ബറ്റാലിയനിലുള്ള 60 ലധികം ജവാന്മാര്ക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജസ്ഥാനിലെ ജോധ്പുരിലെ ബറ്റാലിയനില്‍ നിന്നും വിന്യസിക്കപ്പെട്ട 30 ബി.എസ്.എഫുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി വാള്‍ഡ് സിറ്റി ഏരിയയില്‍ സുരക്ഷാ ചുമതലക്കായി വിന്യസിച്ചിരുന്നവര്‍ക്കാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ബി.എസ്.എഫിെന്റ സബ്സിഡിയറി ട്രെയിനിങ് സെന്ററില്‍ ക്വാറന്റീന് ചെയ്തു.
ഇന്നലെ 45 ഐടിബിപി ജവാന്മാര്ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലെ തീവ്രബാധിത മേഖലകളിലടക്കം സുരക്ഷാ ചുമതല ഉണ്ടായിരുന്ന 45 ഐടിബിപി ജവാന്മാര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സഫ്ദര്‍ജങ്, ഹരിയാന ജജ്ജര്‍ എയിംസ്, ഗ്രേറ്റര്‍ നോയിഡയിലെ സിആര്‍പിഎഫ് റഫറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി ചികിത്സിക്കുകയാണ്.