മനാമ : ബഹ്റൈനില്‍ 81 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 67 പേര് വിദേശ തൊഴിലാളികളാണ്. 13 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 19 പേര് കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1737 ആയി. നിലവില്‍ 1719 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഒരാളൊഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
അതേസമയം, കോവിഡ് 19 വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം നിര്‍മിക്കുന്നതിന് കാപിറ്റല്‍ ഗവര്‍ണറേറ്റും ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും സഹകരിക്കുന്നതിന് ധാരണയായി. ഇതിനായി 60,000 ദിനാര്‍ കാപിറ്റല്‍ ഗവര്‍ണറേറ്റിന് ചേംബര്‍ ഓഫ് കൊമേഴ്സ് നല്‍കും. കോറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളില്‍ മികച്ച പിന്തുണയാണ് ചേംബര്‍ ഓഫ് കൊമേഴ്സ് നല്കിക്കൊണ്ടിരിക്കുന്നതെന്ന് കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന് ആല് ഖലീഫ വ്യക്തമാക്കി.