റിയാദ്​: സൗദി അറേബ്യയില്‍ ​വെള്ളിയാഴ്​ച 481 പുതിയ കോവിഡ്​ കേസുകള്‍ കൂടി രജിസ്​റ്റര്‍ ചെയ്​തു. 602 പേര്‍​ സുഖം പ്രാപിച്ചു. 29 പേര്‍ കോവിഡ്​ ബാധിച്ച്‌​ രാജ്യത്തി​ െന്‍റ വിവിധ ഭാഗങ്ങളില്‍ മരിച്ചു.

ആകെ റിപ്പോര്‍ട്ട്​ ചെയ്​ത 335,578 പോസിറ്റീവ്​ കേസുകളില്‍ 320348 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4823 ആയി ഉയര്‍ന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 10407 പേരാണ്​. അതില്‍ 970 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.5 ശതമാനമായി. മരണനിരക്ക്​ 1.4 ശതമാനമാണ്​.

റിയാദ്​ 6, ജിദ്ദ 4, മക്ക 4, ഹുഫൂഫ്​ 1, ദമ്മാം 1, ത്വാഇഫ്​ 2, ഖമീസ്​ മുശൈത്ത്​ 1, ഹാഇല്‍ 2, ബുറൈദ 2, നജ്​റാന്‍ 2, സബ്​യ 1, സാംത 1, അല്‍ബാഹ 2 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്​ച മരണങ്ങള്‍ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​ ജിദ്ദയിലാണ്, 40. മദീന​ 37, ഹാഇല്‍​ 31, റിയാദ്​​ 28, ഹുഫൂഫ്​​ 27, ബല്‍ജുറഷി 24, യാംബു​ 24, മക്ക​ 18, ഖമീസ്​ മുശൈത്ത്​​ 17, ദമ്മാം​ 13, ജീസാന്‍ 13, അബഹ​ 11, മുബറസ്​ 10, ദഹ്​റാന്‍​ 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്​ച 51,632 സാമ്ബിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,592,660 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1087, ജിദ്ദ 959, മക്ക 753, ഹുഫൂഫ്​ 252, ത്വാഇഫ്​ 205, ദമ്മാം 137, മദീന 134, അബഹ 117, ജീസാന്‍ 106, ബുറൈദ 101, മുബറസ്​ 77, ഹാഇല്‍ 72, ഹഫര്‍ അല്‍ബാത്വിന്‍ 70, തബൂക്ക്​ 69, അറാര്‍ 63, സബ്​യ 44, മഹായില്‍ 43, അല്‍ബാഹ 39, ഖത്വീഫ് 34, അബൂ അരീഷ്​ 32, ഖമീസ്​ മുശൈത്ത്​​ 28, സകാക 27, ബീഷ​ 27, അല്‍റസ്​ 25, ബെയ്​ഷ്​ 24, വാദി ദവാസിര്‍ 23, ഖര്‍ജ്​ 20, നജ്​റാന്‍ 20, സാംത 19, അല്‍ഖുവയ്യ 18, അയൂണ്‍ 18, ഖോബാര്‍ 15, ​ഉനൈസ 12, അല്‍മജാരിദ 11, റിജാല്‍ അല്‍മ 10, അല്‍നമാസ്​ 8, അല്‍അര്‍ദ 7, റഫ്​ഹ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദര്‍ബ്​ 6, ജുബൈല്‍ 5, അല്‍-ജഫര്‍ 5, അഹദ്​ മസറ 5, സു​ൈലയില്‍ 4, ഖുന്‍ഫുദ 4, ശഖ്​റ 4, മുസാഹ്​മിയ 4, ദമദ്​ 4, നാരിയ 3, യാംബു 3, അല്‍മദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാന്‍ 3, ഖുറയാത്​ 3, ബല്ലസ്​മര്‍ 3, ഹായ്​ത്​ 3, സുല്‍ഫി 3, അല്‍ദായര്‍ 3, അല്‍ബദാഇ 2, ഹുത്ത സുദൈര്‍ 2, അയൂണ്‍ അല്‍ജുവ 2, തുവാല്‍ 2, റാബിഖ്​ 2, ശറൂറ 2, ദുര്‍മ 1, താദിഖ്​ 1, മന്‍ദഖ്​ 1, ഫുര്‍സാന്‍ 1, ദൂമത്​ അല്‍ജന്‍ഡല്‍ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുല്‍വ 1, ഖഹ്​മ 1, അല്‍ഖൂസ്​ 1, തബര്‍ജല്‍ 1, ബഖഅ 1, അബ്​ഖൈഖ്​ 1.