ന്യൂ ജേഴ്‌സി : കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന വെണ്മണി സ്വദേശി അന്നമ്മ സാം(52) നിര്യാതയായി. കരുവാറ്റ താശിയില്‍ സാംകുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ സാം (56) ന്യൂജേഴ്‌സിയിലെ സ്‌പോട്ട്‌സ്‌വുഡില്‍ നിര്യാതയായി. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലിന്‍ഡന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗം. ആലപ്പുഴ പൂപ്പള്ളി പന്തപ്പാട്ട് ചിറയില്‍ പരേതനായ പി.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്.
ഭര്‍ത്താവ് സാംകുട്ടി സ്‌കറിയ ടോമര്‍ കണ്‍സ്ട്രക്ഷന്‍സ് ഉദ്യോഗസ്ഥന്‍. മൂത്ത മകള്‍ സീനയും ഭര്‍ത്താവ് അനിഷും ഷാര്‍ജയിലാണ്. മറ്റൊരു മകള്‍ സ്മിത വിദ്യാര്‍ഥിനി. പുത്രന്‍ ക്രിസ്റ്റിനും ടോമര്‍ കണ്‍സ്ട്രക്ഷനില്‍ ഉദ്യോഗസ്ഥനാണ്.
ടോമര്‍ കണ്‍സ്ട്രക്ഷന്‍ ഉടമയും വേള്‍ഡ് മലയളി കൗണ്‍സില്‍, ജസ്റ്റീസ് ഫോര്‍ ഓള്‍ എന്നിവയുടെ നേതാവുമായ തോമസ് മൊട്ടക്കലിന്റെ ഭാര്യ സൂസന്റെ സഹോദരനാണ് സാംകുട്ടി.
സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്.