ആലപ്പുഴ: ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ള, പ്രവാസികളടക്കമുള്ള വിഭാഗക്കാര്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന പറഞ്ഞു. അതത് റൂമുകളില്‍ നിന്ന് പുറത്തിറങ്ങാതെ ഇവര്‍ ഐസൊലേഷനില്‍ കഴിയണം. മറ്റുള്ളവരുമായുള്ള സമ്ബര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. മുറിയില്‍ നിന്നു പുറത്തിറങ്ങുന്നവര്‍ക്കും ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ശന നിയമനടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവരെ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയില്‍ ക്വാറന്‍റൈനിലേക്ക് മാറ്റുകയും ചെയ്യും.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആള്‍ ചെന്നൈയില്‍ നിന്നും വന്നതും മലപ്പുറം ജില്ലയില്‍ കുവൈറ്റില്‍ നിന്നും വന്നയാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ സമ്ബര്‍ക്കം വഴിയാണ് ഒരാള്‍ക്ക് രോഗം വന്നത് എന്നും സ്ഥിരീകരിച്ചു.