ചെ​ന്നൈ: കോ​വി​ഡ് 19 രോ​ഗം പ​ര​ത്തു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ കോ​യ​മ്പേ​ട് മൊ​ത്ത​വി​ത​ര​ണ മാ​ര്‍​ക്ക​റ്റ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

295 ഏ​ക്ക​ര്‍ വ​സ്തൃ​തി​യു​ള്ള പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍, പൂ​ക്ക​ള്‍ എ​ന്നി​വ​യു​ടെ ക​ച്ച​വ​ട​ത്തി​ന് പ്ര​ശ​സ്ത​മാ​യ ഈ ​മാ​ര്‍​ക്ക​റ്റ് ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും കോ​വി​ഡ് വാ​ഹ​ക​രെ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

തി​ങ്ക​ളാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച 527 പേ​രി​ല്‍ ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും ഈ ​മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് വ്യക്തമായിട്ടുണ്ട്. ത​മി​ഴ്‌​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് ദി​ന​വും ഇ​വി​ടെ എ​ത്തു​ന്ന​ത്. മൂ​വാ​യി​ര​ത്തോ​ളം വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ൾ ഈ ​മാ​ർ​ക്ക​റ്റി​ലു​ണ്ട്.

ലോ​ക്ക്ഡൗ​ൺ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ച​താ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. മാ​ർ​ക്ക​റ്റ് അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജ​യ​ല​ളി​ത ആ​ദ്യം മു​ഖ്യ​മ​ന്ത്രി​യാ​യ 1991 മു​ത​ല്‍ 96 വ​രെ​യു​ള്ള കാ​ല​ത്താ​ണ് മാ​ര്‍​ക്ക​റ്റ് ഇ​ന്ന​ത്തെ നി​ല​യി​ലേ​ക്ക് വ​ള​ർ​ന്ന​ത്.