കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഖത്തര്‍.നിലവില്‍ അയ്യായിരം ടെസ്റ്റുകള്‍ ദിവസേന നടത്തുന്നുണ്ട്. വരും ആഴ്ച്ചകളില്‍ ഇത് പതിനായിരമായി ഉയര്‍ത്താനാണ് നീക്കം.ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ലബോറട്ടറി വിഭാഗം മേധാവി ഡോ.ഇനാസ് അല്‍ കുവാരിയാണ് ഇക്കാര്യം അറിയിച്ചത്.ഇതിന്‍റെ ഭാഗമായി രാജ്യത്ത് കോവിഡ് പരിശോധനാ ലാബുകളുടെ എണ്ണം കൂട്ടും. ഇതിനായുള്ള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഖത്തറില്‍ ബുധനാഴ്​ച 1390 പേര്‍ക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. നിലവില്‍ ചികില്‍സയിലുള്ളവര്‍ 23382 ആണ്​. ബുധനാഴ്​ച 124 പേര്‍ക്ക്​ കൂടി രോഗംമാറിയിട്ടുണ്ട്​.ആകെ രോഗംഭേദമായവര്‍ 3143 ആണ്​. ആകെ 139127 രോഗികളെ പരിശോധിച്ചപ്പോള്‍ 26539 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉള്‍പ്പെ​െടയാണിത്​. ആകെ 14 പേരാണ്​ ഖത്തറില്‍ ഇതുവരെ മരണപ്പെട്ടിരിക്കുന്നത്​.