തിരുവനന്തപുരം: കോവിഡ് ബാധയുള്ള വിവരം മറച്ചുവെച്ച മൂന്ന് പേര്‍ക്കെതിരെ കേസ്. അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. രോഗം മറച്ചുവെച്ച് സംസ്ഥാനത്തേക്ക് വരികയും എത്തിയ ശേഷവും രോഗവിവരം മറച്ചുവെക്കുകയുമായിരുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.