കുവൈത്ത് സിറ്റി : കുവൈത്തില്‍ സന്ദര്‍ശ്ശക വിസയില്‍ എത്തിയ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ഉമ്മന്നൂര്‍ സ്വദേശി വാലുകറക്കേതില്‍ വീട്ടില്‍ പെണ്ണമ്മ ഏലിയാമ്മ (65) ആണ് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.കഴിഞ്ഞ ഫെബ്രുവരിയില്‍ സന്ദര്‍ശ്ശക വിസയില്‍ കുവൈത്തില്‍ എത്തിയ ഇവര്‍ മകള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു.
ഭര്‍ത്താവ് പരേതനായ വര്‍ഗീസ് അലക്സാണ്ടര്‍. ഏക മകള്‍ മോനി , ജാമാതാവ് ജോസ്മോന്‍. കോവിഡ് പ്രോട്ടോ കോള്‍ പ്രകാരം മൃതദേഹം കുവൈത്തില്‍ തന്നെ സംസ്കരിക്കും.