വാഷിങ്ടണ്‍ ഡി.സി: കോവിഡ് വൈറസ് ബാധിച്ച് മരിച്ച പൗരന്മാരുടെ ഒാര്‍മ്മയ്ക്കായി അമേരിക്കന്‍ പതാക പകുതി താഴ്ത്താന്‍ നിര്‍ദേശം. ഫെഡറല്‍ കെട്ടിടങ്ങളിലെയും ദേശീയ സ്മാരകങ്ങളിലെയും പതാകളാണ് വരുന്ന മൂന്നു ദിവസത്തേക്ക് താഴ്ത്തി കെട്ടുന്നത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പുരുഷ, വനിത സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിന് വേണ്ടിയും അമേരിക്കന്‍ പതാക പകുതി താഴ്ത്തുമെന്ന് മറ്റൊരു ട്വീറ്റില്‍ ട്രംപ് വ്യക്തമാക്കി.
അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 96,354 ആയി. 1,620,902 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. 17,902 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്. 382,169 പേര്‍ രോഗമുക്തി നേടി.