പത്തനംതിട്ട; ലോകമെങ്ങും പടരുന്ന കൊവിഡ് 19 ഭീതിക്കിടെ സൗദിയില്‍ നിന്ന് പറന്നെത്തിയ യുവതിക്ക് നാട്ടില്‍ വന്ന് മണിക്കൂറുകള്‍ക്കകം ഇരട്ട കുട്ടികള്‍ പിറന്നു, ഇലന്തൂര്‍ ഇടപ്പരിയാരം പാലകുന്നത്ത് വീട്ടില്‍ സംഗീത (30) യാണ് രണ്ട് ആണ്‍കുട്ടികളുടെ അമ്മയായത്.
യുവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു, ഇന്നലെ രാവിലെയാണ് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. വ്യാഴാഴ്ച രാത്രിയാണ് യുവതി സൗദിയിലെ ജിദ്ദയില്‍ നിന്ന് വിമാനത്തില്‍ നാട്ടിലെത്തിയത്. നെടുമ്ബാശേരിയില് നിന്ന് ആംബുലന്‍സില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. കൊവിഡ് പരിശേധനയ്ക്ക് അമ്മയുടെയും കുട്ടികളുടെയും സ്രവങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.