ബെര്‍ലിന്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച 22 മുതല്‍ നിയന്ത്രണങ്ങള്‍ കര്ശമാക്കിയിരുന്ന ജര്‍മനിയില്‍ ഇളവുകള്‍ അനുവദിച്ചു തുടങ്ങി. ഘട്ടം ഘട്ടമായാണ് ഇളവുകള്‍ നല്‍കുന്നത്. രാജ്യത്ത് മരണ നിരക്ക് കുറഞ്ഞതോടെയാണ് ഇളവുകള്‍ നല്കി തുടങ്ങിയത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 പേര് മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇത് മരണ നിരക്കിലെ കുറവാണ് കാണിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതോടെ കഴിഞ്ഞ ദിവസം പള്ളികള്‍ തുറക്കാനും അനുമതി നല്കി. സ്റ്റേഡിയങ്ങളും, സാസ്കാരിക കേന്ദ്രങ്ങളും മ്യൂസിയങ്ങളും മൃഗശാലകളുമെല്ലാം തുറക്കാന്‍ കഴിഞ്ഞയാഴ്ച തന്നെ രാജ്യം അനുമതി നല്‍കിയിരുന്നു. അതേസമയം ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുമില്ല.
ഇതേക്കുറിച്ച് മേയ് ആറിനു ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.