കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിപ്പ് നല്കി ഐസിഎംആര്‍. കോവിഡ് മുക്തി നേടി അഞ്ചുമാസത്തിനുള്ളില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ കുറയുകയാണെങ്കില്‍ വീണ്ടും രോഗബാധയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മാസ്ക് ധരിക്കുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതും തുടരണമെന്ന് ഐസിഎംആര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്കി.
“അഞ്ച് മാസത്തിനുള്ളില്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ ആന്റിബോഡികള്‍ കുറയുകയാണെങ്കില്‍, പുനര്‍നിര്‍മ്മാണത്തിനുള്ള സാധ്യതയുണ്ട്. കൊവിഡ് രോഗമുക്തി നേടി അഞ്ചുമാസത്തിനുള്ളില്‍ ശരീരത്തില്‍ ആന്റിബോഡികള്‍ കുറഞ്ഞാല്‍ വീണ്ടും രോഗം വരാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടാണ് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ രോഗമുക്തി നേടിയ ശേഷവും കര്‍ശനമായി തുടരണമെന്ന് പറയുന്നത്” – ഡോ. ബല്‍റാം പറഞ്ഞു.